മൂത്ത സഹോദരിയുടെ വീട്ടിൽ വിരുന്നുവന്ന സഹോദരിമാർ പുഴയിൽ മുങ്ങിമരിച്ചു; അപകടം മലപ്പുറത്ത്

kpaonlinenews

മലപ്പുറം: കോട്ടുമലയിൽ സഹോദരിമാരായ രണ്ടു യുവതികൾ പുഴയിൽ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശി പടിക്കത്തൊടി അലവിയുടെ മക്കളായ അജ്‌മല തസ്ന‌ി (21), മുബഷിറ (26) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അപകടം.
മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Article
error: Content is protected !!