പൊതുഇട പഠനോത്സവങ്ങള്‍ക്ക് തുടക്കമായി

kpaonlinenews


 
 മയ്യില്‍: സമഗ്ര ശിക്ഷ പദ്ധതിയുടെ നേതൃത്വത്തില്‍ പൊതുഇടങ്ങളില്‍ സംഘടിപ്പിക്കുന്ന പടനോത്സവ പരിപാടികള്‍ക്ക് തുടക്കമായി. ഉപജില്ലാ തല ഉദ്ഘാടനം  കയരളം യുവജന വായനശാല പരിസരത്ത് ബി.പി.സി. ഗോവിന്ദന്‍ എടാടത്തില്‍ നിര്‍വഹിച്ചു.  കയരളം എ.യു.പി. സ്‌കൂളുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.  പ്രഥമാധ്യാപിക ഇ.കെ. രതി അധ്യക്ഷത വഹിച്ചു.  വിദ്യാലയ മികവ് അവതരണം,  വായന ചലഞ്ചില്‍ പങ്കെടുത്ത് മികച്ച വിജയം നേടിയവര്‍ക്കുള്ള അനുമോദനം തുടങ്ങിയവയും നടന്നു.  സി.ആര്‍.സി. കോര്‍ഡിനേറ്റര്‍ സി.കെ.രേഷ്മ,  വായനശാല പ്രതിനിധി കെ. കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
error: Content is protected !!