മയ്യില്‍: പച്ചക്കറി കൃഷിക്കായി നിര്‍മിച്ച ജല സേചന സംഭരണി തകര്‍ന്ന് രണ്ടേക്കറിലധികം പച്ചക്കറി കൃഷി വെള്ളം ലഭിക്കാതെ കരിഞ്ഞുണങ്ങി. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2018 ല്‍ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം ചെരുപഴശ്ശി കാലടി വയലില്‍ സ്ഥാപിച്ച ജലസംഭരണിയാണ് രണ്ടാഴ്ചകള്‍ക്കു മുമ്പ് കനത്ത ചൂടില്‍ പൊട്ടി തെറിച്ചത്. പമ്പ് സെറ്റ് സ്ഥാപിച്ച കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ പ്ലാസ്റ്റിക് ജലസംഭരണിയാണ് തകര്‍ന്നത്. അടിയന്തിര നടപടികളാവശ്യപ്പെട്ട് കര്‍ഷകര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിവേദനം നല്‍കി. വിളവെടുക്കാറായ വെണ്ട, ചീര, പയര്‍, മുളക് തുടങ്ങിയവ പൂര്‍ണമായും ഉണങ്ങിയ നിലയിലാണുള്ളത്.