പഴയങ്ങാടി :ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവം എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പടർത്തി എന്നാൽ പെട്ടെന്ന് തന്നെ ആനയെ തളക്കാനായതിനാൽ വലിയൊരു അത്യാഹിതമാണ് ഒഴിവായത് പുല്ലാട്ട് കർണ്ണൻ എന്ന ആനയാണ് ഉത്സവത്തിനിടെ ഇടഞ്ഞത്. ഉത്സവത്തിന്റെ ഭാഗമായി ആനകളുമായി ആളുകൾ അകലം പാലിക്കുന്നതിന് വടംക്കെട്ടിയിരുന്നു. ഇത് ആനയിടഞ്ഞപ്പോൾ അപകടം ഒഴിവാക്കി. ആയിരക്കണക്കിനാളുകളാണ് ഉത്സവം കാണാൻ വട്ടപ്പന്തലിൽ തടിച്ചു കൂടിയിരുന്നത്