കണ്ണൂർ: ഇന്ന് പുലർച്ചെ ആറുമണിയോടെ വളപട്ടണം മഹാ രാഷ്ട്രയിൽ നിന്ന് കൊച്ചിയിലേക്ക് ലോഡ് നിറയെ മരുന്നുമായി പോകുകയായിരുന്ന ട്രക്കാണ് മറിഞ്ഞത്. ഇ തുവഴിയുള്ള ഗതാഗതം ഏറെ സമയം സ്തംഭിച്ചു. . ഡ്രൈവർ ഉറങ്ങിയതായിരിക്കാം അപകടത്തിന് കാരണമെന്ന് പോലീസ് നിഗമനം. മറിഞ്ഞ ലോറി ക്രൈയിൻ ഉപയോഗിച്ച് എടുത്ത് മാറ്റി വളപട്ടണം സ്റ്റേഷനിലെത്തിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
അതേസമയം ഡിവൈഡറുകൾ വാഹനയാത്രികർക്ക് അപക ടക്കെണിയാവുന്നു. വാഹന ങ്ങൾ ഡിവൈഡറിൽ ഇടിച്ച് തകരുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. മറ്റൊരു അപകടത്തിനായി കാത്തുനിൽക്കാതെ രാത്രിയും പകലും ഡിവൈഡർ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നാണ് വാഹന യാത്രക്കാർ ആവശ്യപ്പെടുന്നത്. ഡിവൈഡറിൽ ചാടിക്കയറിയ വാഹനം പലതവണ മറിഞ്ഞുവീണ കാഴ്ച പതിവാണ്.വീതി കുറഞ്ഞ റോഡിൽ നിർമിച്ച ഡിവൈഡ റിൽ മുൻവശങ്ങളിൽ മുന്നറിയിപ്പ് ബോർഡ് രാത്രി സമയങ്ങളിൽ യാത്രക്കാർക്ക് കാണത്തക്കവിധത്തിൽ സിഗ്നൽ സംവിധാനങ്ങൽ സ്ഥാപിക്കാണം എന്നാണ് നാട്ടുകാരുടെ ആവശ്യം.