കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തു. സിറ്റി കുറുവപള്ളിക്ക് സമീപത്തെ ഫാത്തിമ മൻസിലിൽ പി.സാദിഖിൻ്റെ പരാതിയിലാണ് എസ്.എസ്.ഇന്ത്യഇക്യുറ്റി ലിമിറ്റഡ് മാനേജർ എന്ന് പരിചയപ്പെടുത്തിയ 722495 0659 നമ്പർ മൊബൈൽ ഫോൺ ഉടമക്കെതിരെ വഞ്ചനാകുറ്റത്തിന് സിറ്റി പോലീസ് കേസെടുത്തത്. ഓൺലൈൻ ട്രേഡിംഗ് 300 ശതമാനം ലാഭം വന്നാൽ 20 ശതമാനം വരെ കമ്മീഷൻ തരാമെന്ന് വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നും ഇക്കഴിഞ്ഞ ജനുവരി 24 ന് 8,57,000 രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം ലാഭവിഹിതമോ നിക്ഷേപ മോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.