ചക്കരക്കൽ: രാത്രി കാലപട്രോളിംഗിനിടെ നിയന്ത്രണം വിട്ട പോലീസ് വാഹനം റോഡരികിലെസ്തൂപത്തിലിടിച്ച് എസ്.ഐ.ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 5 മണിയോടെ പെരളശ്ശേരിയിലായിരുന്നു സംഭവം. എസ്.ഐ.ഗിരീഷ്, കൂടെയുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർക്കും ഡ്രൈവർക്കും പരിക്കേറ്റു.ഇവരെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വാഹനത്തിന് കുറുകെ ചാടിയ തെരുവ് നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വാഹനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.