പാപ്പിനിശേരി :സ് കൂട്ടറിൽ കടത്തുകയായിരുന്ന 10 ലിറ്റർ ചാരായവുമായി പ്രതി അറസ്റ്റിൽ. വെങ്ങരയിലെ എം.ബാബുവിനെയാണ് പാപ്പിനിശേരി റേഞ്ച് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.വെങ്ങരചെമ്പല്ലിക്കുണ്ട് ടർഫ് കോർട്ടിന് സമീപത്ത് വെച്ചാണ് കെഎൽ 86 ബി. 2259 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 ലിറ്റർ ചാരായവുമായി പ്രതി പിടിയിലായത്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.റെയ്ഡിൽ
അസി: എക്സൈസ് ഇൻ സ്പെക്ടർ സന്തോഷ് തുണോളി ,ജോർജ് ഫെർണാണ്ടസ് പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് പങ്കജഷൻ . സി , രജിരാഗ് .പി.പി സിവിൽ എക്സൈസ് ഓഫീസർ വിവേക്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈമ ഡ്രൈവർ ഇസ്മായിൽ എന്നിവരും ഉണ്ടായിരുന്നു.