വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ്; ഡ്യൂട്ടി നിർവഹിക്കേണ്ടവർക്ക് നമസ്കാരസമയം ക്രമീകരിക്കാൻ തുടങ്ങി

kpaonlinenews

കണ്ണൂർ : 26ന് വെള്ളിയാഴ്ച നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവഹിക്കേണ്ടവർക്ക് ജുമുഅ നമസ്കാരത്തിന് സൗകര്യം ചെയ്യുന്നതിന് പള്ളികളിൽ നമസ്കാരസമയം ക്രമീകരിക്കാൻ തുടങ്ങി. ഇതു സംബന്ധിച്ച് സമസ്ത കേരള ജംഇയ്യതുൽ ഉലമയടക്കമുള്ള വിവിധ മതസംഘടനകൾ മഹല്ല് കമ്മിറ്റികൾക്ക് സമയം ക്രമീകരിക്കാൻ നിർദേശം നൽകിയിരുന്നു. ഒരു പള്ളിയിൽ ബാങ്ക് കൊടുത്ത ഉടനെയും അടുത്ത പള്ളിയിൽ ഒരു മണിക്കൂർ കഴിഞ്ഞും ജുമുഅ നിമസ്കാരം ക്രമപ്പെടുത്തുന്ന രീതിയിലാണ് മിക്ക പള്ളികളിലും ക്രമീകരിക്കുന്നത്.

നൂഞ്ഞേരി സംയുക്ത മഹല്ല് ജമാഅത്തിൽ ഉൾപ്പെടുന്ന ജുമാ മസ്ജിദുകളിൽ ഇലക്ഷൻ ദിവസമായ വെള്ളിയാഴ്ച ജുമഅ ടൈമിൽ മാറ്റം വരുത്താൻ നൂഞ്ഞേരി സംയുക്ത മഹല്ല് ജമാ അത്ത് തീരുമാനിച്ചു.

ചേലേരി മുക്ക് .
ബദർ ജുമാമസ്ജിദ് 1.30
നൂഞ്ഞേരി ജുമാ മസ്ജിദ് 1.10
സിദ്ധീഖ്‌ ജുമാ മസ്ജിദ് 12.40

കയ്യങ്കോട് ജുമാ മസ്ജിദ് 12.45

ദാലിൽ ജുമാ മസ്ജിദ് 1.15
വടക്കേ മൊട്ട ജുമാ മസ്ജിദ് 12.45
കാരയാപ്പ് ജുമാ മസ്ജിദ് 12.40

കണ്ണൂർ നഗരത്തിലെ കാമ്പസാർ പള്ളിസഭക്ക് കീഴിലെ മൂന്നുപള്ളികളിലും ജുമുഅ സമയം ക്രമീകരിച്ചു. മുഹിയുദ്ദീൻ ജുമാമസ്ജിദിൽ 12.45നും സ്റ്റേറ്റ് ബാങ്കിന് സമീപത്തെ ശാദുലി ജുമാമസ്ജിദിൽ 1.15നും കാമ്പസാർ ജുമാമസ്ജിദിൽ 1.45നുമാണ് ജുമുഅ നമസ്കാരം നടക്കുക. പോളിങ് സ്റ്റേഷനുകൾ നിലകൊള്ളുന്ന ഗ്രാമപ്രദേശങ്ങളിൽ പരിസര മഹല്ലുകളുമായി കൂടിയാലോചിച്ച് വ്യത്യസ്ത സമയങ്ങളിൽ ജുമുഅ സമയം ക്രമീകരിക്കാനും മതസംഘടനകൾ മഹല്ല് കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്കും സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നവർക്കും ജുമുഅ നമസ്കരിക്കാൻ സൗകര്യപ്പെടും.

Share This Article
error: Content is protected !!