കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൻ്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരാറുള്ള ഹജ്ജ് പഠന ക്ലാസ് 05.05.2024 ഞായറാഴ്‌ച രാവിലെ 9.30ന് ഹസനാത്ത് കാമ്പസിൽ വെച്ച് നടത്തപ്പെടുന്നു.ഉസ്താദ് അബ്ദുസ്സമദ് പൂക്കോട്ടൂർ ക്ലാസിന് നേതൃത്വം നൽകുന്നു. സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ ഉദ്ഘാടനം ചെയ്യും. മറ്റു പ്രമുഖരും നേതാക്കളും സംബന്ധിക്കും.