കണ്ണാടിപ്പറമ്പ്: കുട്ടികളിലെ അവധിക്കാല വായന പ്രോത്സാഹിപ്പിക്കുന്നതിനായി പാപ്പിനിശ്ശേരി ബി.ആർ.സിയും പുലീപ്പി ഹിന്ദു എൽ.പി സ്കൂളും ചേർന്ന് കണ്ണാടിപ്പറമ്പ് ദേശീയ മന്ദിരം വായനശാലയിൽ വായനാ മധുരം പരിപാടി നടത്തി. പ്രധാനാധ്യാപകൻ പി.മനോജ്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത എഴുത്തുകാരൻ കെ.വി.മുരളീമോഹനൻ ഉദ്ഘാടനം ചെയ്തു. വായനയിലൂടെ ലഭിക്കുന്ന അറിവും അനുഭവവും ഏറ്റവും വിലയേറിയതാണെന്ന് അദ്ദേഹം പറഞ്ഞു. വായനശാലയിൽ നിന്നും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കാനുള്ള അവസരം നന്നായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി എൻ. ഇ.ഭാസ്കരമാരാർ, സി.ആർ.സി. കോ -ഓർഡിനേറ്റർ രംന രാഘവൻ, പി.സി.ദിനേശൻ, ബി.ആർ.സി. ട്രെയിനർ സന്തോഷ്,പി.ടി.എ. പ്രസിഡണ്ട് സനില ബിജു എന്നിവർ സംസാരിച്ചു. എൻ.പി. പ്രജേഷ് സ്വാഗതവും ലൈബ്രേറിയൻ കെ. പ്രീത നന്ദിയും പറഞ്ഞു.