മയ്യില്‍: പൊടിശല്യം മൂലം വാഹനയാത്രയും കാല്‍നടയാത്രയും ഒരു പോലെ ദുരിതത്തിലായതില്‍ പൊറുതി മുട്ടി ചെറുപഴശ്ശി ഗ്രാമം. മയ്യില്‍ ബസ് സ്റ്റാന്‍ഡ് മുതല്‍ പഴയ വില്ലേജ് ഓഫീസ് വഴി കടൂര്‍ മുക്ക് വരെയുള്ള നാലസ് കിലോമീറ്റര്‍ റോഡ് നവീകരണ പ്രവൃത്തിയാണ് വിവിധ കാരണങ്ങളാല്‍ ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നത്. കെ.സുധാകരന്‍ എം.പി. മുഖേന പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതി പ്രകാരം നാലര കോടി രൂപ ചിലവഴിച്ചാണ് നാല് കീലോമീറ്റര്‍ ദൂരത്തില്‍ നവീകരണം നടപ്പിലാക്കുന്നത്. റോഡിന്റെ അലൈന്‍മെന്റ് പൂര്‍ത്തിയാക്കി വൈദ്യൂതി തൂണുകള്‍ മാറ്റി സ്ഥാപിക്കാത്തതാണ് ഇപ്പോള്‍ യാത്രക്കാര്‍ക്കും സമീപത്തെ വീട്ടുകാര്‍ക്കും പ്രശ്‌നമാകുന്നത്. നേരത്തേയുള്ള താറിങ്ങ് പൊളിച്ചു നീക്കി മാസങ്ങള്‍ കഴിഞ്ഞതോടെ കാല്‍ നട പോലും സാധിക്കാത്ത വിധം പൊടി ശല്യം രൂക്ഷമായ നിലയിലാണുള്ളത്. നേരത്തേ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്തിയ റോഡിലൂടെ ഓട്ടോ റിക്ഷകള്‍ പോലൂം ഓടാന്‍ മടിക്കുകയാണ്. മഴക്കാലമെത്തുന്നതിനു മുമ്പേ റോഡ് താറിങ്ങ് നടത്താനായില്ലെങ്കിലും ചെളിയും മണ്ണും കുത്തി നിരവധി വീടുകളിലെത്തുമെന്ന് ഭയത്തിലാണ് നിരവധി കുടുംബങ്ങളുള്ളത്.
അലൈന്‍മെന്റ് പൂര്‍ത്തിയാക്കാത്തതാണ് പ്രശ്‌നമാകുന്നത്.
മയ്യില്‍- വില്ലേജേഫീസ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് എട്ട് മീറ്റര്‍ വീതിയുടെ അലൈന്‍മെന്റ് കൃത്യതപ്പെടുത്താത്തതാണ് വൈദ്യൂതി തൂണുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് തടസ്സമാകുന്നത്. അലൈന്‍മെന്റുകള്‍ പൂര്‍ത്തിയായ ഭാഗത്ത് തൂണുകള്‍ മാറ്റി സ്ഥാപിച്ചു കഴിഞ്ഞു.
പി.വി. അബ്ദുള്‍ മജീദ് ഒറവയല്‍
കരാറുകാരന്‍.