നിരവധി കേസുകളിൽ പ്രതിയായ ആളെ കാപ്പ ചുമത്തി ജയിലിലടച്ചു

kpaonlinenews

നിരവധി കേസുകളിൽ പ്രതിയായ ആളെ കാപ്പ ചുമത്തി ജയിലിലടച്ചു. പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ എലാങ്കോട് സ്വദേശി ആദർശ് കെ (37) കാട്ടീന്റെവിടെ ഹൗസ് എന്നയാളെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ (KAAPA)ചുമത്തി ജയിലിലടച്ചത്.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ശ്രീ. അജിത് കുമാർ ഐ പി എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്ക് 2017 മുതൽ പാനൂർ പോലീസ് സ്റ്റേഷനിൽ ഏഴ് കേസുകൾ നിലവിലുണ്ട്. പാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് ആദർശിനെ അറസ്റ്റ് ചെയ്തത്.

കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ കണ്ണൂർ സിറ്റി പോലീസ് സ്വീകരിച്ച് വരുന്നുണ്ട്.

Share This Article
error: Content is protected !!