യുവാവ് പുഴയിൽ മുങ്ങി മരിച്ചു.

kpaonlinenews

ചെറുപുഴ: പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പയ്യന്നൂർ- ചെറുപുഴ റൂട്ടിൽ സ്വകാര്യ ബസിലെ മുൻ കണ്ടക്ടറായിരുന്ന ചെറുപുഴ ബാലവാടി റോഡിലെ കുപ്പാടക്കത്ത്ബിനു എന്ന ബിനുകുട്ടൻ (45) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 8.30 മണിയോടെ ചെറുപുഴ കമ്പി പാലത്തിന് സമീപത്തായിരുന്നു സംഭവം. പുഴയിൽ നിന്നും കരക്കെത്തിച്ച്നാട്ടുകാർ യുവാവിനെഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മോഹനൻ – ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: രേവതി. മക്കൾ: അഭിനവ്, ആദി ലക്ഷ്മി. സഹോദരി ബിജി.ചെറുപുഴ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Share This Article
error: Content is protected !!