യുഎഇയില്‍ കനത്ത മഴ തുടരുന്നു, ജാഗ്രതാ നിര്‍ദ്ദേശം നൽകി പൊലീസ്

kpaonlinenews

അബുദാബി: യുഎഇയില്‍ ശക്തമായ മഴ തുടരുന്നു. ചൊവ്വാഴ്ച രാവിലെയും യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴയും ഇടിയും മിന്നലുമുണ്ടായിരുന്നു.

തിങ്കളാഴ്ച മുതല്‍ ബുധന്‍ വരെ യുഎഇയില്‍ അസ്ഥിര കാലാവസ്ഥ ആയിരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തിങ്കളാഴ്ച രാത്രി വൈകിയും ഷാര്‍ജയിലും അല്‍ ഐനിലും കനത്ത മഴയും ഇടിയും ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് ഏപ്രില്‍ 16 ചൊവ്വാഴ്ച ദുബൈയിലെ പാര്‍ക്കുകയും റിസോര്‍ട്ടുകളും അടച്ചിടും. 

Share This Article
error: Content is protected !!