മയ്യിൽ: ഗൾഫുകാരൻ്റെ ഭാര്യയെ നിരന്തരം ശല്യം ചെയ്യുകയും ഫോണിൽ വിളിച്ച് അശ്ലീലം പറയുകയും ചെയ്യുന്ന വിരുതനെതിരെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു. സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ബിസിനസുകാരനായ മുഹമ്മദ് നൗഫലിനെ (50)തിരെ കേസെടുത്തത്.45 കാരിയായ ഭർതൃമതിയെ ഒരു മാസക്കാലമായി പിറകെ നടന്ന് ശല്യം ചെയ്യുകയും നിരന്തരം ഫോണിൽ വിളിച്ച് ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.