കുറ്റിയാട്ടൂര്‍: യുവാക്കളുടെ കൂട്ടായ്മയില്‍ നടപ്പാക്കിയ വാഴത്തോട്ടം പന്നികള്‍ നശിപ്പിച്ചു. കുറ്റിയാട്ടൂര്‍ പഴശ്ശി മാക്കന്തേരി മധുവിന്റെ വയലിലെ 20 ലധികം നേന്ത്രവാഴകളാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്. ജിത്തു പറമ്പന്‍, സജീവന്‍ പൊറോളം, എം. മധു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വാഴക്കൃഷിയാണിത്. വേനല്‍ച്ചൂടില്‍ അകലെ നിന്ന് വെള്ളമെത്തിച്ച് സംരക്ഷിച്ചു വരികയായിരുന്നു.