കണ്ണൂർ : കണ്ണൂർ ലോക്‌സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി സി.രഘുനാഥ് അഴിക്കോട് നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. കണ്ണൂർ പടന്നപ്പാലത്ത് ബി.ജെ.പി. ജില്ലാ സെൽ കോ ഓർഡിനേറ്റർ ഗംഗാധരൻ കാളീശ്വരം പര്യടനം ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷൻ ടി.സി.മനോജ് അധ്യക്ഷത വഹിച്ചു. തുടർന്ന് ചാലാട്, ചാക്കാട്ടിൽപീടിക, പള്ളിക്കുന്ന് പഴയ പോസ്റ്റ് ഓഫീസ്, ഇടച്ചേരി മുത്തപ്പൻകാവ്, ടി.സി.മുക്ക്, കുന്നുംകൈ, കൊറ്റാളി, പൊടിക്കുണ്ട്, പള്ളിക്കുന്ന് പാലം, നാലുമുക്ക്, പള്ളിക്കുളം, കടലായി അമ്പലം, കാഞ്ഞിരത്തറ, മന്ന, കളരിവാതുക്കൽ, പാപ്പിനിശ്ശേരി, പുതിയകാവ്, കാട്ടിയം ടൗൺ, അരോളി, ബോട്ട് പാലം, ചാൽ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം പൂതപ്പാറയിൽ സമാപിച്ചു. സമാപനസമ്മേളനം ബി.ജെ.പി. കോഴിക്കോട് മേഖലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
അഴീക്കോട് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഒ.കെ.സന്തോഷ് കുമാർ, ജില്ലാ ഉപാധ്യക്ഷന്മാരായ പി.ആർ.രാജൻ, ടി.സി.മനോജ്, അഴീക്കോട് മണ്ഡലം പ്രസിഡന്റ് എസ്.വിജയ്, ചിറക്കൽ മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവ്, സായ് കിരൺ, പി.കെ.ശ്രീകുമാർ, എം.അനീഷ് കുമാർ, കെ.എൻ.മുകുന്ദൻ, രമേശൻ മാണിക്കോത്ത്, പി.വി.അരുണാക്ഷൻ, വി.കെ.ഷൈജു, പി.സനീഷ് തുടങ്ങിയവർ പങ്കെടുത്തു.