കണ്ണൂർ ചെമ്പേരിയിൽ സൈക്കിളിൽ നിന്നുവീണ് വിദ്യാർത്ഥി മരിച്ചു. ചെമ്പേരി വെണ്ണായപ്പിള്ളില്‍ ബിജു-ജാന്‍സി ദമ്പതികളുടെ മകന്‍ ജോബിറ്റ് (14) ആണ് മരിച്ചത്. സൈക്കിളിൽ നിന്നും റോഡില്‍ തലയിടിച്ച് വീണ ജോബിറ്റിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.