കാര്‍ ഡ്രൈവറെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച സ്കൂട്ടർ യാത്രക്കാരനെതിരെ വധശ്രമത്തിന് കേസ്

kpaonlinenews

പെരിങ്ങോം: അപകടത്തെ തുടർന്ന് കാർ ഡ്രൈവറെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച സ്കൂട്ടർ യാത്രക്കാരനെതിരെ പരാതിയിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു
പാണപ്പുഴ പറവൂരിലെ മാട്ടുമ്മൽ ഹൗസിൽ ഹേമന്ത്കുമാറി (51) ൻ്റെ പരാതിയിലാണ് കുറ്റൂർ മടയമ്മകുളത്തെ രമേശനെതിരെ പെരിങ്ങോം പോലീസ് വധശ്രമത്തിന് കേസെടുത്തത്.
ഇന്നലെ രാവിലെ 11.20 ഓടെ കുറ്റൂര്‍ മടയമ്മക്കുളം റോഡിലാണ് സംഭവം. മാതമംഗലത്തേക്ക് പോകുകയായിരുന്ന പരാതിക്കാരന്‍ ഓടിച്ച കാറിന്റെ മുന്നലായി ഓടിച്ചുപോവുകയായിരുന്ന സ്‌കൂട്ടര്‍ സിഗ്നലുകളൊന്നും നല്‍കാതെ പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ കാര്‍ സ്‌കൂട്ടറില്‍ തട്ടിയതിനെ തുടർന്നായിരുന്നു അക്രമം.
സ്‌കൂട്ടര്‍ യാത്രികനായ പ്രതി കാര്‍ ഡ്രൈവറുടെ മുഖത്തടിക്കുകയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഹെല്‍മറ്റ്‌കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Share This Article
error: Content is protected !!