ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ ഭാര്യയെ കുപ്പി കൊണ്ട് മർദ്ദിച്ചു

kpaonlinenews

പയ്യന്നൂര്‍: ആശുപത്രിയിൽ സ്ത്രീകളുടെ വാര്‍ഡിലെ കുളിമുറിയില്‍ കയറി ബിയർ കുപ്പി കൊണ്ട് മര്‍ദ്ദിച്ചുവെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ കമ്പല്ലൂര്‍ ആമ്പേച്ചാൽ സ്വദേശിനി ടി പി ആശയുടെ പരാതിയിലാണ് ഭർത്താവ് കമ്പല്ലൂരിലെ
സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ 7 ന് വൈകുന്നേരം മൂന്നേമുക്കാലോടെ പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലെ കുളിമുറിയിലാണ് പരാതിക്കാസ്പദമായ സംഭവം. കുളിമുറിയില്‍ കയറിയ പ്രതി ഭാര്യയെ മുടിക്കു കുത്തിപ്പിടിക്കുകയും ബീയര്‍ കുപ്പി കൊണ്ട് വയറിന് അടിക്കുകയും നെഞ്ചിലിടിക്കുകയും ചെയ്തുവെന്നാണ് പരാതി. മകളുടെ കുട്ടിക്ക് അസുഖമായതിനാല്‍ മകള്‍ക്കും കുട്ടിക്കുമൊപ്പം ആശുപത്രിയില്‍ സഹായത്തിന് എത്തിയ വിരോധത്തിലാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി. തന്റെ അനുവാദം കൂടാതെ ആശുപത്രിയില്‍ എത്തിയതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Share This Article
error: Content is protected !!