സ്നേഹ വീട് കൈമാറി

kpaonlinenews

ചക്കരക്കല്ല് : സി.പി.എം. എളയാവൂർ ലോക്കൽ കമ്മിറ്റി നിർമിച്ച സ്നേഹവീടിന്റെ താക്കോൽ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡൻറുമായ പി.കെ.ശ്രീമതി നിർവഹിച്ചു.

സ്വന്തമായി വീട് നിർമിക്കാൻ സാമ്പത്തികമായി കഴിവില്ലാത്ത ഒരാൾക്ക് വീട് നൽകുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് എടച്ചൊവ്വയിലെ നിജിലിന്റെ കുടുംബത്തിന് വീട് നിർമിച്ചുനൽകിയത്. ചടങ്ങിൽ കെ.രാജീവൻ അധ്യക്ഷനായി. എൻ.ചന്ദ്രൻ, കെ.പി.സഹദേവൻ, എം.കെ.മുരളി, കെ.പി.സുധാകരൻ, കെ.എം.സരസ, മുൻ മേയർ ഇ.പി.ലത, എം.പ്രജിൽ എന്നിവർ സംസാരിച്ചു.

Share This Article
error: Content is protected !!