സന്ദർശന വിസയിലെത്തിയ കണ്ണൂർ സ്വദേശിനി റിയാദിൽ മരിച്ചു

kpaonlinenews

റിയാദ്: സന്ദർശന വിസയിലെത്തിയ മലയാളി കുടുംബിനി റിയാദിലെ ആശുപത്രിയിൽ മരിച്ചു. കണ്ണൂർ പാനൂർ ചമ്പാട് സ്വദേശിനി നഹ്ദാസ് ഖദീജ (56) ആണ് റിയാദ് കെയർ ആശുപത്രിയിൽ മരിച്ചത്. പിതാവ്: മമ്മൂട്ടി, മാതാവ്: സൈനബ.

റിയാദിലുള്ള ഭർത്താവ് ഷൗക്കത്തിന്റെ അടുത്ത് സന്ദർശന വിസയിലെത്തിയതാണ്. മരണാനന്തര നടപടി ക്രമങ്ങളുമായ് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് രംഗത്തുണ്ട്. റിയാദിൽ ഖബറടക്കും.

Share This Article
error: Content is protected !!