വിസ വാഗ്ദാനം നൽകി പണം തട്ടിയെടുത്തു

kpaonlinenews

വളപട്ടണം: കാനഡയിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം തട്ടിയെടുത്തുവെന്ന പരാതിയിൽ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തു. അഴീക്കോട് നീർക്കടവിലെ ഡി. പമീൽ പത്മനാഭൻ്റെ പരാതിയിലാണ് കാനഡയിലുള്ള അലോഷിക്കെതിരെ കേസെടുത്തത്.പരാതിക്കാരൻ്റെ സുഹൃത്ത് വഴി ഫേസ് ബുക്കിൽ പരിചയമുള്ള പ്രതിവിസവാഗ്ദാനം നൽകി ഇക്കഴിഞ്ഞ ഫെബ്രവരി 27നും 28നും ഇടയിൽ പരാതിക്കാരൻ്റെ അമ്മയുടെയും ബന്ധുവിൻ്റെയും ബേങ്ക് അക്കൗണ്ട് വഴി 1,38,500 രൂപ കൈപറ്റുകയും പിന്നീട് കാനഡയിലേക്ക് ജോലിക്കുള്ള വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

Share This Article
error: Content is protected !!