170 ലിറ്റർ വാഷ് കണ്ടെത്തി

kpaonlinenews

ശ്രീകണ്ഠാപുരം:കണ്ണൂർ അസി: എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം ലോക്സഭാ ഇലക്ഷൻ അനുബന്ധിച്ചുള്ള സ്ട്രൈക്കിംഗ് ഫോർസ് ഡ്യൂട്ടി ഭാഗമായി
ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസും പാടാം കവല ഫോറസ്റ്റ് സെക്ഷൻ ഓഫീസും സംയുക്തമായിചേർന്ന് കാഞ്ഞിരക്കൊല്ലി, – ചിറ്റാരി,ചീരമറ്റം തോട്ടുചാൽ, എന്നിവിടങ്ങളിൽ അസ്സി: എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി.ആർ.സജീവിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ ചിറ്റാരി – ചീരമറ്റം തോട്ടുചാലിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 170 ലിറ്റർ വാഷ് കണ്ടെടുത്ത് പ്രതിയെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തുന്നതിനായി അബ്കാരി കേസെടുത്തു.
റെയ്ഡിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.പി.ഹംസക്കുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ഷിബു, എം. രമേശൻ, എം.എം.ഷഫീഖ്, ഫോറസ്റ്റ് സെക്ഷൻ വാച്ചർ ചന്ദ്രൻ പി.സി.,ഡ്രൈവർ കെ.വി.പുരുഷോത്തമൻ എന്നിവരും ഉണ്ടായിരുന്നു

Share This Article
error: Content is protected !!