കണ്ണൂർ : ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച്
കണ്ണൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ പങ്കെടുത്ത് യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ ഈദ് സന്ദേശം കൈമാറി. രാവിലെ 7.30ന് നടന്ന ഈദ് ഗാഹ് നമസ്കാരത്തിന് ഹാഫിസ് അനസ് മൗലവി നേതൃത്വം നൽകി. ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ചെറിയ പെരുന്നാൾ സഹിഷ്ണുതയുടെയും സ്നേഹത്തിന്‍റെയും ക്ഷമയുടെയും സന്ദേശമാണ് പകർന്നു നൽകുന്നതെന്ന് കെ സുധാകരൻ പറഞ്ഞു. ഇക്കാലമത്രയും ജാതി മതഭേദങ്ങളില്ലാതെ മതസൗഹാർദ്ദത്തോടെ കഴിഞ്ഞിരുന്ന ഒരു നാടിനെയും ജനതയെയും രാഷ്ട്രീയ താൽപര്യം മുൻനിർത്തി ചിലർ പരസ്പരം തെറ്റിക്കാനുള്ള പ്രവർത്തികൾ നടത്തുന്നു. അത്തരം വിധ്വംസക ശക്തികളെ അധികാരത്തിൽ നിന്ന് അകറ്റി നമ്മുടെ മഹത്തായ മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യം അധികാരത്തിൽ വരേണ്ടത് അത്യാവശ്യമാണെന്നും അതിന് കേരളത്തിൽ യുഡിഎഫ് സ്ഥാനാർഥികൾ വിജയിക്കേണ്ടത് അനിവാര്യമാണെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂർ നഗര പ്രദേശത്തിന്റെ സംഗമ ഭൂമി കൂടിയായ ഈദ് ഗാഹിൽ എത്തിച്ചേർന്ന പഴയകാല സുഹൃത്തുക്കളെയും,
സഹ പ്രവർത്തകരെയും ആശ്ലേഷിച്ചും കുശലം പറഞ്ഞും സമയം ചിലവഴിച്ച സുധാകരൻ ഫാമിലികളുമൊത്തും കുട്ടികളോടൊപ്പവും സെല്ഫികളുമെടുത്താൻ ഈദ് ഗാഹിൽ നിന്ന് മടങ്ങിയത്. ഡിസിസി പ്രസിഡൻറ്
അഡ്വ.മാർട്ടിൻ ജോർജ്,മേയർ മുസ്‌ലിഹ് മഠത്തിൽ
അഡ്വ.ടി.ഒ.മോഹനൻ, സി. സമീർ,കെ പ്രമോദ്, അഡ്വ.റഷീദ് കവ്വായി,കായക്കൽ രാഹുൽ, എം പി രാജേഷ് തുടങ്ങിയവർ സ്ഥാനാർത്ഥി ക്കൊപ്പമുണ്ടായിരുന്നു.