വളപട്ടണം സോഷ്യല്‍ വെല്‍ഫേര്‍സില്‍വര്‍ ജൂബിലി

kpaonlinenews

വളപട്ടണം: വളപട്ടണം സോഷ്യല്‍ വെല്‍ഫേര്‍ റിലീഫ് കമ്മിറ്റിയുടെ 25-ാം വാര്‍ഷിക ഉദ്ഘാടനം മൊയ്തു ഹാജി കടന്നപ്പള്ളി നിര്‍വഹിച്ചു.
പ്രസിഡന്റ് എം അസ്ഗറലി തങ്ങള്‍ അധ്യക്ഷനായി. ഡോക്ടറേറ്റ് നേടിയ ടി.പി.കെ ഹാരിസിനെ ആദരിച്ചു. ഉപജില്ലയില്‍ മികച്ച എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസായി തിരഞ്ഞെടുത്ത പി.കെ ഹസീനയെ വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് സി.ഇ.ഒ സല്‍മാന്‍ മുഹമ്മദ് ആദിരിച്ചു.
തയ്യല്‍ മെഷീന്‍ വിതരണം വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് മാര്‍ക്കറ്റിങ്ങ് മാനേജര്‍ പി.കെ മെഹബൂബും സാമ്പത്തിക സഹായം എളയടത്ത് അശ്‌റഫും അരി വിതരണം എം അബ്ദുറഹിമാനും കിറ്റ് വിതരണം സീനിയര്‍ വൈസ് പ്രസിഡന്റ് കബീര്‍ കണ്ണാടിപ്പറമ്പും നിര്‍വഹിച്ചു.
കെ.സി റഹീസ്, ജാഫര്‍ തങ്ങള്‍ കമ്മക്കോത്ത്, മുല്ലക്കോയ തങ്ങള്‍, എം.പി സുബൈര്‍ പ്രസംഗിച്ചു
സിക്രട്ടറി കെ.എം താജുദ്ദീന്‍ സ്വാഗതവും കളത്തില്‍ സുബൈര്‍ നന്ദിയും പറഞ്ഞു.

വളപട്ടണം സോഷ്യല്‍ വെല്‍ഫേര്‍ റിലീഫ് കമ്മിറ്റിയുടെ 25-ാം വാര്‍ഷിക ഉദ്ഘാടനം മൊയ്തു ഹാജി കടന്നപ്പള്ളി നിര്‍വഹിക്കുന്നു.
Share This Article
error: Content is protected !!