പ്രതിഷ്ഠാദിനാഘോഷവും കളിയാട്ടവും

kpaonlinenews


നാറാത്ത്: മല്ലിശ്ശേരി  ഊര്‍പ്പഴശ്ശി വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ  പ്രതിഷ്ഠാദിനാഘോഷവും കളിയാട്ടവും പത്ത്, 11 തീയ്യതികളിലായി നടത്തും.  പത്തിന് രാവിലെ തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍  വിശേഷാല്‍ പൂജകള്‍,  ഉച്ചപൂജ,  അത്താഴ പൂജ.  രാത്രി ഏഴിന്  വെള്ളാട്ടങ്ങള്‍.  എട്ടിന് പ്രസാദ സദ്യ.  11-ന്  പുലര്‍ച്ചെ നാലിന്  ഊര്‍പ്പഴശ്ശി വേട്ടക്കൊരുമകന്‍, ചുകന്നമ്മ ദൈവങ്ങളുടെ പുറപ്പാട്.

പ്രതിഷ്ഠാദിന മഹോത്സവം

മയ്യില്‍:  പഴശ്ശി ഏക്കോട്ടില്ല മഹാവിഷ്ണു ക്ഷേത്രത്തിലെ  പ്രതിഷ്ഠാദിന മഹോത്സവം  11, 12 തീയ്യതികളിലായി നടത്തും.  തന്ത്രി അനന്തന്‍ പുടവര്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍.  11-ന് വൈകീട്ട് ആറിന് ആചാര്യവരണം,  തുടര്‍ന്ന് തിരുവത്താഴ പൂജയും  ദീപാരാധനയും. ഏഴിന് കുറ്റിയാട്ടൂര്‍ ശ്രീശങ്കര ഭജന്‍സിന്റെ ഭജന. തുടര്‍ന്ന് ദേശവാസികളുടെ കലാവിരുന്ന് നാട്ടരങ്ങ്.  12-ന്  രാവിലെ അഞ്ചിന് വിശേഷാല്‍ പൂജകള്‍.  ആറിന്  അഷ്ടരദ്രവ്യ ഗണപതി ഹോമം.  പത്തിന് ശ്രീഭൂതബലി.  12-ന് പ്രസാദ സദ്യ.  വൈകീട്ട് ആറിന് തായമ്പക. ഏഴിന് പഞ്ചവാദ്യത്തോടെ തിടമ്പെഴുന്നള്ളത്ത്.  തുടര്‍ന്ന് തിരുനൃത്തം.  രാത്രി ഒന്‍പതിന് തിരുവത്താഴ പൂജ.

Share This Article
error: Content is protected !!