ആറുപേർക്ക് പട്ടിയുടെ കടിയേറ്റു

kpaonlinenews

ചക്കരക്കല്ല് : ചാപ്പ മണൽകാട്, ഇരിവേരി പ്രദേശങ്ങളിലായി പട്ടിയുടെ പരാക്രമത്തിൽ ആറുപേർക്ക് കടിയേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് പ്രദേശത്ത് പട്ടിയുടെ പരാക്രമം നടന്നത്. ചാപ്പ മണൽക്കാട് ഭാഗത്ത് വീടിന്റെ വർക്ക് ഏരിയക്ക് സമീപം കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് വാഴയിൽ ആബിദയ്ക്ക് കടിയേറ്റത്. കനാൽ പരിസരത്ത് സലാം പീടികയ്ക്ക് സമീപം പുളുക്കൂൽ ഇസ്മായിലിനും (71) കടിയേറ്റു. പ്രദേശത്തെ വീട്ടിൽ ജോലിക്കായി എത്തിയ രണ്ട് ആശാരിമാർക്കും കടിയേറ്റു. തുടർന്ന് ഇരിവേരിയിലെ കമല (60), പ്രകാശൻ (52) എന്നിവരെയും പട്ടി കടിച്ചു. അങ്കണവാടിയിലേക്ക് കുട്ടിയെ കൂട്ടാൻ പോകുമ്പോഴാണ് കമലയ്ക്ക് കടിയേറ്റത്. പരിക്കേറ്റ എല്ലാവരും ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടി.

Share This Article
error: Content is protected !!