കണ്ണാടിപ്പറമ്പ: പതിറ്റാണ്ടുകളായുള്ള ആഗ്രഹത്തിന്‍ സാഫല്യം. പുല്ലൂപ്പി ആരോഗ്യ വകുപ്പ് സബ് സെന്റര്‍ നിലനിന്നിരുന്ന സ്ഥലം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലേക്ക് മാറ്റിയ രേഖകള്‍ ഔദ്യോഗികമായി കൈമാറി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണാടിപ്പറമ്പിലെ ഒതയോത്ത് മമ്മദ് ഹാജി എന്ന നല്ല മനസ്സിന്റെ ഉടമ സൗജന്യമായി നാറാത്ത് ഗ്രാമപഞ്ചായത്തിന് ആരോഗ്യ സബ്‌സെന്റര്‍ എടുക്കുന്നതിന് വേണ്ടി സ്ഥലം വിട്ട് നല്‍കിയിരുന്നു. പക്ഷേ സ്ഥലം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇപ്പോള്‍ അവരുടെ മക്കളാണ് സ്ഥലം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലേക്ക് മാറ്റിയ രേഖകള്‍ ഔദ്യോഗികമായി കൈമാറിയത്.. രേഖകള്‍ നാറാത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍ ഏറ്റുവാങ്ങി. രേഖകള്‍ കൈമാറിയതോടെ പുല്ലൂപ്പി ആരോഗ്യ വകുപ്പ് സബ് സെന്ററിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂടും. സാങ്കേതിക കാരണങ്ങളുടെ പേരിലുള്ള തടസ്സങ്ങളെല്ലാം നീങ്ങിയിരിക്കുകയാണ്.
അതേസമയം 2024-25 വാർഷിക പദ്ധതിയിൽ പുതിയ കെട്ടിടനിര്‍മാണത്തിന് 55 ലക്ഷം രൂപ സബ് സെന്ററിന് അനുവദിക്കാമെന്ന് അധികാരികൾ അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്‍ അറിയിച്ചു.