നിയന്ത്രണം വിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് തകർന്നു

kpaonlinenews

മയ്യിൽ : നിയന്ത്രണം വിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് തകർന്നു. മയ്യിൽ തായംപൊയിലിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കെ.എസ്.ആർ.ടി.സി. കണ്ടക്ടർ തരിയേരിയിലെ ജാഫറിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. മയ്യിലിൽനിന്ന് തരിയേരിയിലേക്ക് പോകുകയായിരുന്നു കാർ.

കാറോടിച്ച ജാഫറിന് നിസ്സാര പരിക്കേറ്റു. കാറിടിച്ചതിനെത്തുടർന്ന് നിലച്ച വൈദ്യുതബന്ധം കെ.എസ്.ഇ.ബി. ജീവനക്കാരുടെയും നാട്ടുകാരുടെയും ഇടപെടലിൽ പുനഃസ്ഥാപിച്ചു. മയ്യിൽ കെ.എസ്.ഇ.ബി.യിലെ സബ് എൻജിനീയർ രാധേഷ്, ലൈൻമാൻമാരായ രഞ്ചിത്ത്, മെറിൻ, ചുന്ദരൻ സുമിത്രൻ, മനോജ്, സുമേഷ് എന്നിവരുടെ സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

Share This Article
error: Content is protected !!