ചട്ടുകപ്പാറ-കണ്ണൂർ പാർല്മെൻറ് മണ്ഡലം LDF സ്ഥാനാർത്ഥി എം.വി.ജയരാജനെ വിജയിപ്പിക്കുന്നതിന് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കരിങ്കൽ കൺസ്ട്രക്ഷൻ വർക്കേർസ് യൂനിയൻ (CITU) വേശാല ഡിവിഷൻ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.നാണു ഉൽഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.എം.നാരായണൻ, കെ.അശോകൻ, സി.മധുസൂദനൻ എന്നിവർ സംസാരിച്ചു. ഡിവിഷൻ ജോയിൻ്റ് സെക്രട്ടറി പി.കെ.പുരുഷോത്തമൻ സ്വാഗതം പറഞ്ഞു.