സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു.

kpaonlinenews

മാണിയൂർ-വില്ലേജ് മുക്ക് ന്യൂ സ്റ്റാർ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വില്ലേജ്മുക്കിൽ വെച്ച് സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. പി. കെ. മുനീർ ഉദ്ഘാടനം ചെയ്തു. വില്ലേജ് മുക്ക് മജ്‌ലിസ് ഉസ്താദ് ശ്രീ. ഷമീർ ഈദ് സന്ദേശ പ്രസംഗം നടത്തി. നവകേരള വായന ശാല ആൻ്റ് ഗ്രന്ഥാലയം സെക്രട്ടറി കെ ബാബു ആശംസ പ്രസംഗം നടത്തി. ക്ലബ് സെക്രട്ടറി വരുൺ കെ.സി സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ അഭിഷിൻ ആദ്ധ്യക്ഷത വഹിച്ചു. സർവ്വ മതസ്തരായ എല്ലാ വിഭാഗം ജനങ്ങളും നോമ്പ് തുറയിൽ പങ്കാളികളായി.

Share This Article
error: Content is protected !!