എൽഡിഎഫ് നേതാക്കൾ 15 മുതൽ കണ്ണൂരിൽ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും

kpaonlinenews


കണ്ണൂർ:
കണ്ണൂർ ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കേന്ദ്ര നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി 16ന് അഞ്ചിന് മമ്പറത്തും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ 22ന് 5.30ന് കണ്ണൂരിലും സംസാരിക്കും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് 20ന് പത്തിന് ആലക്കോടും നാലിന് മയ്യിലും ആറിന് ഏച്ചൂരിലും സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 22ന് പത്തിന് മട്ടന്നൂരും നാലിന് ശ്രീകണ്ഠപുരത്തും ആറിന് തളിപ്പറമ്പിലും സംസാരിക്കും.
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് 15ന് രാവിലെ 10- പുതിയതെരു, 3.30- ഇരിക്കൂർ,5- ഇരിട്ടി, 6.30, തില്ലങ്കേരി(രക്തസാക്ഷി ദിനാചരണം) എന്നിവിടങ്ങളിൽ സംസാരിക്കും. പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി 24ന് പത്തിന് പാപ്പിനിശേരിയിൽ സംസാരിക്കും. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ 18ന് അഞ്ചിന് കണിച്ചാറിലും 6.30ന് ചിറ്റാരിപ്പറമ്പിലും 20ന് അഞ്ചിന് നാറാത്തും 6.30ന് താഴെചൊവ്വയിലും സംസാരിക്കും. ജനാധിപത്യ മഹിള അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി 17ന് അഞ്ചിന് വളപട്ടണത്തും 18ന് അഞ്ചിന് മുഴപ്പിലങ്ങാടും 19ന് അഞ്ചിന് കടമ്പൂരും സംസാരിക്കും. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം വിജുകൃഷ്ണൻ 23ന് പത്തിന് മലപ്പട്ടം, നാലിന് കേളകം, ആറിന് ചക്കരക്കൽ എന്നിവിടങ്ങളിൽ സംസാരിക്കും.
ഐഎൻഎൽ അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ 17ന് അഞ്ചിന് ആയിപ്പുഴയും 7.30ന് കക്കാടും സംസാരിക്കും. എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ 17ന് അഞ്ചിന് ചിറക്കുനിയിൽ സംസാരിക്കും. കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 22ന് പത്തിന് മട്ടന്നൂരിൽ സംസാരിക്കും.

Share This Article
error: Content is protected !!