ദുബൈ കെഎംസിസി റമദാൻ കാരുണ്യ സംഗമം:100 പഴയകാല പ്രവർത്തകരെ ആദരിച്ചു

kpaonlinenews

കണ്ണൂർ: ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി റമദാൻ കാരുണ്യ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്നേഹാദരം’ പരിപാടിയിൽ, സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സജീവമായി നിന്ന ജില്ലയിലെ 100 പഴയകാല മുസ്‌ലിം ലീഗ്-കെഎംസിസി നേതാക്കളെ ആദരിച്ചു. പ്രായാധിക്യം കൊണ്ടും രോഗം മൂലമുള്ള അവശതകൾ കൊണ്ടും വിശ്രമജീവിതം നയിക്കുന്നവരാണ് അവരിലേറെപേരും. 10,000 രൂപയും പൊന്നാടയും അടങ്ങുന്നതാണ് സ്നേഹോപഹാരം. കണ്ണൂർ ബാഫഖി സൗധത്തിൽ നടന്ന സംഗമം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ഉത്ഘാടനം ചെയ്തു.

വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളിൽ വിപ്ലവകരമായ പദ്ധതികൾ നടപ്പിലാക്കിയ ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി തലമുറകളെ ബന്ധിപ്പിക്കുന്ന മഹത്തായ ഒരു ദൗത്യമാണ് നിർവഹിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് വിദേശ രാജ്യങ്ങളിൽ ജീവൻ രക്ഷാ പ്രവർത്തങ്ങളിൽ ഉയർന്നു കേട്ട ഏക പ്രസ്ഥാനമാണ് കെഎംസിസിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ആയിരത്തിലേറെ നിർധനരായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനം പൂർത്തിയാക്കാനുള്ള വിദുഭ്യസ സ്‌കോളർഷിപ്പുകൾ, ബൈത്തു-റഹ്മ വീടുകൾ, തൊഴിൽ കേന്ദ്രങ്ങൾ ഉൾപ്പെടെ നിരവധി സമൂഹ്യ നവോത്ഥാന ദൗത്യങ്ങൾ ഏട്ടേറെടുത്ത കൂട്ടായ്മയാണ് ദുബൈ കണ്ണൂർ ജില്ലാ കെഎംസിസിയെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള അധ്യക്ഷത വഹിച്ചു. ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ട്രഷറർ റഹ്ദാദ് മൂഴിക്കര സ്വാഗതവും സെക്രട്ടറി റഫീഖ് കല്ലിക്കണ്ടി നന്ദിയും പറഞ്ഞു. ജില്ലാ മുസ്‌ലിം ലീഗ് ഭാരവാഹികളായ ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ പി താഹിർ, വി പി വമ്പൻ, ബി കെ അഹമ്മദ്, എം പി മുഹമ്മദലി, കോർഡിനേറ്റർ കെ ടി ഹാഷിം ഹാജി, കെഎംസിസി ഭാരവാഹികളായ അലി ഉളിയിൽ, ബഷീർ കാവുമ്പടി, നിസാർ കൂത്തുപറമ്പ്, സലാം എലാങ്കോട്,ഹാഷിം നീർവേലി, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ നസീർ നെല്ലൂർ, പി സി നസീർ, എം എസ് എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തീൽ, സി. സമീർ, സി പി വി അബ്ദുള്ള, കെ പി റംഷീദ്, യു പി അബ്ദുൽ റഹിമാൻ, സി കെ റഷീദ് എടക്കാട്, ശരീഫ് പെരുമളാബാദ്, എം എം മജീദ്, പി വി അബ്ദുള്ള മാസ്റ്റർ, ഒമ്പാൻ ഹംസ, പി കെ കുട്ട്യാലി, സി കെ പി റയീസ് പ്രസംഗിച്ചു.

Share This Article
error: Content is protected !!