പയ്യന്നൂർ.വിഷുവാഘോഷത്തിനായി കുടുംബത്തോടൊപ്പം നാട്ടിലേക്ക്
വരാൻ തയാറെടുക്കുന്നതിനിടെ പ്രവാസി ഗൾഫിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.അന്നൂര്‍ കൊരവയലിലെ അറയുള്ള വീട്ടില്‍ ദിനേശനാണ് (52) സൗദിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.. സംസ്‌കാരം പിന്നീട്. വിഷുവാഘോഷത്തിനായി വെള്ളിയാഴ്ച നാട്ടിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അന്ത്യം. പരേതനായ ചിണ്ടന്‍ പോലീസിന്റെയും റിട്ട.അദ്ധ്യാപിക തമ്പായിടെയും മകനാണ്. ഭാര്യ: രേഖ. മക്കള്‍: പാര്‍വതി ദിനേശ്, സൂര്യ പൊതുവാള്‍. സഹോദരങ്ങള്‍: മണി, വിനീത്.