ഐ.ടി.എം. കോളേജ് വോട്ട് നടത്തം സംഘടിപ്പിച്ചു

kpaonlinenews

മയ്യിൽ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവത്‌കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും മയ്യിൽ ഐ.ടി.എം. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസും ചേർന്ന് വോട്ട് നടത്തം സംഘടിപ്പിച്ചു. കോളേജ് പരിസരം, പാവന്നൂർ മെട്ട എന്നിവിടങ്ങളിലാണ് പരിപാടി നടത്തിയത്.

കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം, എന്റെ വോട്ട് എന്റെ അവകാശം, ഞാൻ ഉറപ്പായും വോട്ട് ചെയ്യും എന്നീ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
തളിപ്പറമ്പ് സ്വീപ് നോഡൽ ഓഫീസർ കെ.പി.ഗിരീഷ് കുമാർ, കോളേജ്സ്റ്റാഫ് അഡ്വൈസർ പി.ജിതേഷ്, എൻ.എസ്.എസ്.-പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.പ്രീതി എന്നിവർ സംസാരിച്ചു.

Share This Article
error: Content is protected !!