കോർപ്പറേഷൻ ഇഫ്താർ സംഗമം നടത്തി

kpaonlinenews

കണ്ണൂർ : കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഇഫ്താറും സ്നേഹ സംഗമവും നടത്തി. വ്യാഴാഴ്ച നവനീതം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മേയർ മുസ്‌ലിഹ് മഠത്തിൽ അധ്യക്ഷനായി.

വി.ശിവദാസൻ എം.പി., കെ.വി.സുമേഷ് എം.എൽ.എ., ഡെപ്യൂട്ടി മേയർ പി.ഇന്ദിര, എ.ഐ.സി.സി. വക്താവ് ഡോ. ഷമാ മുഹമ്മദ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾകരീം ചേലേരി, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ, കണ്ണൂർ രൂപതാ വികാരി ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത്, കോർപ്പറേഷൻ സെക്രട്ടറി ടി.ജി.അജേഷ്, കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻമാരായ പി.കെ.രാഗേഷ്, ഷമീമ, എം.പി.രാജേഷ്, വി.കെ.ശ്രീലത, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ തുടങ്ങിയവർ പങ്കെടുത്തു.

എം.പി മുഹമ്മദലി, ഷബീന ടീച്ചർ,
നിസാമുദ്ധീൻ,
വികാർ ജനറൽ ഫാദർ ക്ലാരൻസ്,
ശംസുദ്ധീൻ പാലക്കോട്,
ബി.കെ അഹമ്മദ്, സി.പി.റഷീദ്, വെല്ലോര രാജൻ,
രാജഗോപാൽ
ഡോ. സുൽഫിക്കർ അലി,
സി.കെ ജബാർ
ഡോ. ഷമാ മുഹമ്മദ്, എൻ.ഉഷ,
വി.കെ ഷൈജു,
പനക്കാട്ട് അബ്ദുൽ ഖാദർ, രമേശൻ കെ.പി.
ആഷിഖ് കെ.പി.
പുനത്തിൽ ബാസിത്ത്,
മണികണ്ഠ കുമാർ, റോഷ്നി ഖാലിദ്, ശ്രീജ മഠത്തിൽഎന്നിവർ ആശംസയർപ്പിച്ചു.
കോർപ്പറേഷൻ സെക്രട്ടറി അജേഷ് ടി. ജി. നന്ദിയർപ്പിച്ചു സംസാരിച്ചു.

Share This Article
error: Content is protected !!