ടിക്കറ്റ് ചോദിച്ചു – ടി.ടി.ഇയെ അതിഥി തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

kpaonlinenews

തൃശൂര്‍: തൃശൂര്‍ വെളപ്പായയില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു.

ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്.

ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.

വൈകുന്നേരം എറണാകുളത്ത് നിന്ന് പാട്‌നയിലേക്ക് പുറപ്പെട്ട പാട്‌ന എക്സ്പ്രസ് ട്രെയിനിലാണ് സംഭവം.

മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഒഡിഷ സ്വദേശിയായ രജനീകാന്തിനെ പാലക്കാട് റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Share This Article
error: Content is protected !!