മന്ത്രിയും ട്രഷറിയും ചേർന്ന് തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളെ വഞ്ചിക്കുന്നു;ലോക്കൽ ഗവർമ്മെണ്ട് മെമ്പേഴ്‌സ് ലീഗ്

kpaonlinenews

കണ്ണൂർ: മാർച്ച് 27 വരെ സമർപ്പിച്ച 5 ലക്ഷം രൂപയിൽ താഴെയുള്ള ബില്ലുകൾ പാസാക്കുമെന്ന് പറഞ്ഞ് പറ്റിച്ച ധനകാര്യ മന്ത്രിയും, ട്രഷറി വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ജനങ്ങളെയും വഞ്ചിക്കുകയാണെന്ന് ലോക്കൽ ഗവർമ്മെണ്ട് മെമ്പേഴ്‌സ് ലീഗ് (LGML )കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
പാവപ്പെട്ടവന്റെ വീട് മെയിൻ്റനൻസ്, ലൈഫ് ഭവന പദ്ധതിക്ക് പോലും ഫണ്ടു നൽകാത്തത് തികഞ്ഞ ജനദ്രോഹമെന്നും 5 ലക്ഷം രൂപയിൽ താഴെയുള്ള ബില്ലുകൾ പാസാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവിൽ ഉൾപ്പെടുത്താൻ ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ക്യൂ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ബില്ലുകൾക്ക് പണം അനുവദിച്ച് പദ്ധതി ചിലവിൽ ഉൾപ്പെടുത്തണമെന്നും വരുന്ന വർഷം പദ്ധതി തന്നെ ഇല്ലാതാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഗഫൂർ മാട്ടൂൽ അധ്യക്ഷത വഹിച്ചു. കെ പി അബ്ദുൽ റസാക്ക്, ഇസ്മയിൽ മാസ്റ്റർ, ജലീൽ മട്ടന്നൂർ ഫാത്തിമ ടി പി സൈഫുദ്ദീൻ നാറാത്ത്, ജസ്ലീന എൻ സി, കെ സി കാദർ, നുബ് ല സിദ്ദിഖ്, പ്രചിത്ര കെ വി, സമീർ പുന്നാട്, റജില റഹ്മാൻ, താഹിറ കൊളച്ചേരി, ടി വി റാഷിദ തുടങ്ങിയവർ പ്രസംഗിച്ചു.

Share This Article
error: Content is protected !!