വളപട്ടണം: മദ്യവിൽപന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ ഒമ്പത് കുപ്പി മദ്യവും 8,970 രൂപയുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.ഒഡീഷ പാണ്ടിപ്പാറ കേന്ദ്രപ്പാറയിലെ ബലരാമിനെ (38)യാണ് വളപട്ടണം എസ്.ഐ.എ. നിതിനും സംഘവും പിടികൂടിയത്.രഹസ്യവിവരത്തെ തുടർന്ന് പ്രതിയുടെ വളപട്ടണത്തെ താമസമുറി പരിശോധിച്ചപ്പോഴാണ് മദ്യം പിടികൂടിയത്.