ഒന്നാം ക്ളാസുകാർ എഴുത്തുകാരായി; പ്രസിദ്ധീകരിച്ചത് 18 പുസ്തകങ്ങൾ.

kpaonlinenews


കൊളച്ചേരി ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എഎൽപി സ്കൂൾ വാർഷികാഘോഷ സമാപനം

കൊളച്ചേരി :ഒന്നാം ക്ളാസുകാർ എഴുത്തുകാരായി.
പ്രസിദ്ധീകരിച്ചത് 18 പുസ്തകങ്ങൾ.
കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ .എൽ .പി . സ്കൂളിലെ വാർഷികാഘോഷ സമാപനത്തിലാണ് സ്വന്തമായെഴുതിയ കഥകൾ അച്ചടിച്ച പുസ്തകങ്ങളുമായി ഒന്നാം ക്ലാസ്സുകാർ പഠനം പൂർത്തിയാക്കുന്നത്. .കണ്ണൂർഡയറ്റ് പ്രിൻസിപ്പാൾ വി.വി.പ്രേമരാജൻ, വിശിഷ്ടാതിഥി ചലച്ചിത്രതാരം ശിവദാസ് കണ്ണൂർ എന്നിവർ ചേർന്ന് തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ ജാൻസി ജോണിന് നൽകിയാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.കൊളച്ചേരി എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡൻ്റായി ദീർഘകാലം സേവനമനുഷ്ഠിച്ച കെ.വി പവിത്രനെ ചടങ്ങിൽ ആദരിച്ചു..സ്വാഗതസംഘം ചെയർമാൻ പി. പി. കുഞ്ഞിരാമൻ അധ്യക്ഷനായി..പ്രഥമ അധ്യാപകൻ വി.വി. ശ്രീനിവാസൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ. ബാലസുബ്രഹ്മണ്യൻ, അഡ്വ. കെ പ്രിയേഷ്,സ്കൂൾ മാനേജർ കെ. വി. പവിത്രൻ,കെ. ഇ. സി. എസ്. പ്രസിഡൻറ് കെ രാമകൃഷ്ണൻ , മുൻ പ്രഥമാധ്യാപിക സി. കമലാക്ഷി,എം. ഗൗരി, പി. പി. നാരായണൻ,കെ. വൈഷ്ണവ് , മദേർസ് ഫോറം പ്രസിഡൻ്റ് നമിത പ്രദോഷ് പി.ടി.എ. പ്രസിഡണ്ട് ടി. വി. സുമിത്രൻ, സ്വാഗതസംഘം കൺവീനർ കെ ശിഖ എന്നിവർ സംസാരിച്ചു.കൊളച്ചേരി സെൻട്രൽ, പാടിയിൽ ,പെരുമാച്ചേരി അങ്കണവാടികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, ഇ.പി.കെ.എൻ.എസ് കൊളച്ചേരി കലാഗ്രാമത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തങ്ങൾ, ഒപ്പന ,നാടോടി നൃത്തം, മൈം ,എക്സിബിഷൻ എന്നിവ നടന്നു. .അശോകൻ പെരുമാച്ചേരിയുടെ നേതൃത്വത്തിൽ നടന്ന കലാഗ്രാമം കുട്ടികളുടെ കരാട്ടെ പ്രദർശനം, നാലാം തരം കുട്ടികളുടെ ” ദി സീഡ് ഓഫ് ട്രൂത്ത് ‘, കളിയില്ലാക്കളി എന്നീ നാടകങ്ങളും അവതരിപ്പിച്ചു.

Share This Article
error: Content is protected !!