കെ.സുധാകരന്റെ കണ്ണൂര്‍ മണ്ഡലത്തിലെ പര്യടനം നടത്തി

kpaonlinenews

കണ്ണൂർ: തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയര്‍ത്തി കെ.സുധാകരന്റെ കണ്ണൂര്‍ മണ്ഡലത്തിലെ പര്യടനം. സ്വീകരണ സ്ഥലങ്ങളില്‍ വലിയ സ്വീകാര്യതയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്. രാവിലെ തലമുണ്ട വായനശാലയില്‍ നിന്നും പര്യടനം ആരംഭിച്ചു. മുസ്ലീം ലീഗ് ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍ കരിംചെലേരി പര്യടനം ഉദ്ഘാടനം ചെയ്തു. ഇരപത്തിരണ്ടിലധികം സ്വീകരണ സ്ഥലങ്ങളിലൂടെയാണ് പര്യടനം. കൂടിക്കിമെട്ട,പടന്നോട്ട്, മുണ്ടേരിമെട്ട, കാനച്ചേരി ചാപ്പ, വലിയന്നൂര്‍,പുറത്തീല്‍,വാരം,ഏച്ചൂര്‍,കാപ്പാട്,മതുക്കോത്ത്,തിലാന്നൂര്‍,താഴെചൊവ്വ,മേലെചൊവ്വ,മാണിക്കകാവ്,താണ ജംഗ്ഷന്‍,തെക്കീബസാര്‍,തളാപ്പ് ബ്രൗണീസ് ,ഗൗന്ധി സ്‌ക്വയര്‍ ഓലച്ചേരി കാവ് , പാറക്കണ്ടി, സംഗീത തീയറ്റര്‍ പരിസരം,ബര്‍ണ്ണശ്ശേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തി വോട്ടഭ്യര്‍ത്ഥിച്ചു. ആയിരകണക്കിന് യൂഡിഎഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ത്ഥി പര്യടനം പുരോഗമിക്കുന്നത്. കെ പ്രമോദ്, കെ പി താഹിർ , പി സി അഹമ്മദ് കുട്ടി,ടി.ഒ മോഹനൻ,എം പി മുഹമ്മദ്ദലി,സി സമീർ , മുസലിഹ് മഠത്തിൽ , ശബീന ടീച്ചർ ,വി വി.പുരുഷോത്തമൻ, സി വി ഗോപിനാഥ് ,ശ്രീജ മടത്തിൽ ,കട്ടേരി നാരായണൻ ,മുണ്ടേരി ഗംഗാധരൻ,റിജിൽ മാക്കുറ്റി, സുരേഷ് ബാബു എളയാവൂർ ,മാധവൻ മാസ്റ്റർ ,സി എം ഗോപിനാഥൻ ,കായക്കൽ രാഹുൽ ,ലഷ്മണൻ തുണ്ടിക്കോത്ത് ,സുധീഷ് മുണ്ടേരി , ടി കെ ലക്ഷമണൻ ,ഫർഹാൻ മുണ്ടേരി ,പി സി കുഞ്ഞി മുഹമ്മദ് ഹാജി , പാർത്ഥൻ ചങ്ങാട്ട് , സി സമീർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു

Share This Article
error: Content is protected !!