പാർസൽ ലോറിയിൽ പടക്കശേഖരം പിടികൂടി

kpaonlinenews

എടക്കാട്: പാർസൽ ലോറിയിൽ കടത്തുകയായിരുന്ന വൻ പടക്കശേഖരം പോലീസ് പിടികൂടി.ഓൺലൈൻ വഴി പടക്കങ്ങൾ ബുക്ക് ചെയ്ത് ശിവകാശിയിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പാർസൽ ലോറി വഴി കടത്തുകയായിരുന്നസ്ഫോടകശേഖരമാണ് എടക്കാട് പോലീസ് പിടികൂടിയത്.ഇന്ന് രാവിലെ 9.30 മണിയോടെ സ്റ്റേഷന് സമീപം വാഹന പരിശോധനക്കിടെയാണ് പാർസൽ ലോറിയിൽ കടത്തുകയായിരുന്ന സ്ഫോടകശേഖരം പിടികൂടിയത്. ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത പോലീസ് ലക്ഷങ്ങളുടെ പടക്കശേഖരം കണ്ടെടുത്തു.

Share This Article
error: Content is protected !!