വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരണപ്പെട്ടു.

kpaonlinenews

തളിപ്പറമ്പ്: ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഗുരുത തരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തയ്യൽ തൊഴിലാളി മരണപ്പെട്ടു. തളിപ്പറമ്പ് നെല്ലിപ്പറമ്പ് സ്വദേശി
കുറ്റിപ്രവന്‍ കുമാരന്‍ (67) ആണ് മരണപ്പെട്ടത്.ഇക്കഴിഞ്ഞ 19 ന് നെല്ലിപ്പറമ്പില്‍വെച്ച് കുമാരൻ സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സക്കിടെയായിരുന്നു അന്ത്യം. ഏറെക്കാലം മന്നയിൽ ടൈലറിംഗ് ഷോപ്പ് നടത്തിയിരുന്നു.
ഭാര്യ: വസന്ത.
മക്കള്‍: വികേഷ്, വികിത.
മരുമക്കള്‍: സാബു (കണ്ടോന്താര്‍), ഗ്രീഷ്മ ( പാപ്പിനിശേരി ).
സഹോദങ്ങള്‍: യശോദ , മുത്തുകൃഷ്ണന്‍. തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Share This Article
error: Content is protected !!