ചരക്ക് ലോറി ഡിവൈഡറില്‍ ഇടിച്ച്‌ അപകടം; ഇരിക്കൂർ സ്വദേശിയായ ഡ്രൈവര്‍ മരിച്ചു

kpaonlinenews

ബംഗളൂരു: കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ചരക്ക് ലോറി രാമനഗര ബിഡിദിക്ക് സമീപം നാനഹള്ളിയില്‍ ഡിവൈഡറില്‍ ഇടിച്ച്‌ ഡ്രൈവർ മരിച്ചു.

കണ്ണൂർ ഇരിക്കൂർ സ്വദേശി മുഹമ്മദ് റാഷിദ് എം.പി (27) ആണ് മരിച്ചത്.

ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ധീൻ (43), ഷംനാസ് (15), ഷംന (10), ഷംസ (10) എന്നിവരെ പരുക്കുകളോടെ കെങ്കേരി ബി.ജി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം. ലോറിയില്‍ ഉണ്ടായിരുന്നവരെ നാട്ടുകാരും കെ.എം.സി.സി പ്രവർത്തകരും ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ തുടർചികിത്സക്കായി മംഗലാപുരം കെ.ജെ.സ് മിനി ആശുപത്രിയിലേക്ക് മാറ്റി.

രാംനഗർ ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം റാഷിദിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: യൂസുഫ്. മാതാവ്: ത്വാഹിറ. സഹോദരങ്ങള്‍: റജില, നിഹാല്‍.

Share This Article
error: Content is protected !!