കുട്ടികൾക്ക് അവരുടേയും ടീച്ചറിൻ്റേയും മുഖചിത്രമുള്ള നോട്ട് ബുക്ക് സമ്മാനിച്ച് സംസ്ഥാന അധ്യാപക അവാർഡ് ജേതാവുകൂടിയായ നജീറ ടീച്ചർ

kpaonlinenews

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വെസ്റ്റ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേറിട്ട സമ്മാനം നൽകി നജീറ ടീച്ചർ
തൻ്റെ സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ടീച്ചർ, ടീച്ചറിൻ്റെയും കുട്ടികളുടേയും മുഖ ചിത്രമുള്ള നോട്ട് പുസ്തകം സമ്മാനമായി നൽകിയത്
അധ്യയന വർഷത്തിൻ്റെ അവസാന ദിവസം ഒരു സമ്മാനം ഉണ്ടെന്നും ആരും ലീവ് ആക്കരുതെന്നും ടീച്ചർ കുട്ടികളോട് പറഞ്ഞിരുന്നു
സമ്മാനം നൽകിയപ്പോൾ ഓരോ മുഖത്തും സന്തോഷത്തിൻ്റെ തിരയിളക്കം തങ്ങളുടേയും ടീച്ചറിൻ്റെയും ഫോട്ടോ കൗതുകത്തോടെ അവർ ഓരോരുത്തരും നോക്കി കോണ്ടേയിരുന്നു.
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സമ്മാനം അവർക്ക് നൽകാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ടീച്ചറും.. സമ്മാനം കൊടുക്കുന്നത് പുസ്തകം ആയിരിക്കണം എന്നത് നേരത്തെ ടീച്ചറിന് ആഗ്രഹമുണ്ടായിരുന്നു .
അവരുടെ കുഞ്ഞു ഭാവനയിൽ വിരിയുന്ന വരകളും എഴുത്തുകളും കൊണ്ട് പുസ്തകം നിറയട്ടെ എന്ന് ടീച്ചർ ആശംസിച്ചു.

Share This Article
error: Content is protected !!