വളപട്ടണം:വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന 15 കുപ്പിമാഹി മദ്യവുമായി യുവാവിനെ പോലീസ് പിടികൂടി. വളപട്ടണം ആശാരി പള്ളിക്ക് സമീപത്തെ എം.കെ.നജാസിനെ (44) യാണ് എസ്.ഐ.എ. നിതിനും സംഘവും പിടികൂടിയത്. വളപട്ടണം പാലത്തിന് സമീപം പാപ്പിനിശേരി ബിവറേജ് ഔട്ട് ലൈറ്റിന് സമീപം വെച്ചാണ് കേരളത്തിൽ വിൽപന നിരോധിച്ച 15 കുപ്പി മാഹി (പുതുച്ചേരി) മദ്യവുമായി പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.