വ്യാജ സ്വർണ്ണം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

kpaonlinenews

കൂത്തുപറമ്പ്:
വ്യാജ സ്വർണ്ണം പണയപ്പെടുത്തി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും
ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിഉൾപ്പെടെയുള്ള സംഘത്തിലെ മുഖ്യപ്രതി പിടിയിൽ.പേരാവൂർ സ്വദേശി പുതുശേരി അഷറഫിനെ (31)യാണ് ഡിവൈഎസ്.പി.കെ.വി.വേണുഗോപാലിൻ്റെ നേതൃത്വത്തിൽ എസ്.ഐ.അഖിലും സംഘവും അറസ്റ്റു ചെയ്തത്.കൂത്തുപറമ്പിൽ
ദുർഗഫൈനാൻസ് സ്ഥാപനം നടത്തി വരുന്ന നിർമ്മലഗിരി കുട്ടിക്കുന്നിലെ സൗഭാഗ്യയിൽ കെ.രാമചന്ദ്രൻ്റെ (71) പരാതിയിലാണ് നീർവേലിയിലെ എം.വി.റംഷീന, കണ്ടക്കുന്ന് സ്വദേശിയായഭർത്താവ്, സഹോദരൻ, യുവതിയുടെമക്കൾ എന്നിവർക്കെതിരെ കൂത്തുപറമ്പ് പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നത്. യുവതിയുടെ ഭർതൃസഹോദരനാണ് പിടിയിലായ അഷറഫ്.
കഴിഞ്ഞ വർഷം ആഗസ്ത് 15നും ഇക്കഴിഞ്ഞ മാർച്ച് 15നുമിടയിൽ പ്രതികൾ 254.2 ഗ്രാം വ്യാജസ്വർണ്ണം സ്ഥാപനത്തിൽ പണയപ്പെടുത്തി 11, 10,000 രൂപ കൈപ്പറ്റുകയും പിന്നീട് തിരിച്ചെടുക്കാത്തതിനെ തുടർന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വ്യാജ സ്വർണ്ണമാണെന്നു മനസ്സിലായതതെന്നും പ്രതികൾ സ്ഥാപനത്തെ വഞ്ചിച്ചതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് പ്രതിയെ പിടികൂടിയത്.2019 ൽ വ്യാജ സ്വർണ്ണം ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതി കൂടിയാണ് പിടിയിലായ പുതുശേരി അഷറഫ്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Share This Article
error: Content is protected !!