ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡ് നശിപ്പിച്ചതിൽ പ്രതിഷേധിച്ചു

kpaonlinenews

കൊളച്ചേരി പഞ്ചായത്തിലെ ചേലേരി തെക്കേക്കര സ്ഥാപിച്ച ബി.ജെ.പി.യുടെ , തിരഞ്ഞെടുപ്പ് പ്രചരണ ബോർഡ് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് തെക്കേക്കരയിൽ പ്രതിഷേധ യോഗം നടന്നു.
ബി.ജെപി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം ബേബി സുനഗർ , ചന്ദ്ര ഭാനു കെ.പി. എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി ദേവരാജൻ പി.വി. സ്വാഗതവും മഹേഷ് പി.നന്ദിയും പറഞ്ഞു ബോർഡ് നശിപ്പിച്ചതിനെതിരെ മയ്യിൽ പോലീസ് സ്റേറഷനിൽ പരാതി നല്കിയതായും അന്വേഷ്ണം നടത്തി കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നല്കിയതായും ഇ.പി.ഗോപാലകൃഷ്ണൻ അറിയിച്ചു.

Share This Article
error: Content is protected !!